Wednesday, November 28, 2007

ഒരു.... ശ്വാസം.....


ഓര്‍മ്മകള്‍ക്ക് വേണ്ടി ഞാന്‍ തപസിരുന്നു നോക്കി ...................

കാലം ........ അതിവേഗത ഏറിയ കാലം..... ജീവിതത്തിന്റെ .... പത്തു മുപ്പത്തി രണ്ടു വര്‍ഷത്തെ , ഓര്‍ത്തെടുക്കാന്‍ , കാലത്തെ , പുറകോട്ടോടിക്കാന്‍ ഉള്ള എന്റെ ശ്രമത്തെ പലതും അലോസരപ്പെടുത്തി.... ജീവിതം കഴിഞ്ഞിട്ടില്ല , തുടങ്ങിയിട്ടേ ഉള്ളു ...
പിന്നേ എന്തിനു പത്തറുപതു വയസു തികഞ്ഞവരെ പോലെ പഴയത് ചികയുന്നു...??

അത്ഭുതം തോന്നിപോയി, എന്റെ വയസു ഓര്‍ത്തപ്പോള്‍......... ജീവിതത്തിന്റെ നേട്ടങ്ങള്‍ക്ക്‌ കാലത്തെ, വയസ്സിനെ, ഓര്‍മ്മപെടുത്താന്‍ സാധിക്കും വര്‍ഷാ വര്‍ഷങ്ങളിലെ വിടവുകള്‍ നികത്താന്‍ സാധിക്കും, നേട്ടങ്ങള്‍ ഒന്നും ഇല്ലാതെ ഒരു കുത്തൊഴുക്കില്‍ എന്നപോലെ പോയ്ക്കൊണ്ടിരിക്കുന്ന ജീവിതം ഒന്നും
ഓര്‍മ്മപെടുത്തുന്നില്ല , ആര്‍ക്കൊക്കയോ വേണ്ടി ചിരിച്ചും, കരഞ്ഞും , ആരെയോക്കയോ ബോധ്യപെടുത്താന്‍ വേണ്ടി വസ്ത്രങ്ങളും , ആഭരണങ്ങളും അണിഞ്ഞും ...............

എന്റെ വയസു ഞാന്‍ ആദ്യമായി ഓര്‍ത്തു ..............................

പുതിയ dairy യുടെ താളുകളില്‍ ഇത്രയും എഴുതിയപ്പോഴെയ്ക്കും , അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു ................ അച്ഛന് , അമ്മ , മരിച്ചു പോയ എല്ലാവരും ... കണ്ണുനീരിലൂടെ, ചിന്നി ചിതറി മാഞ്ഞു .......


ഇതുപോലെ... ഒന്നും രണ്ടും ....... പേജുകളില് മാത്രം എഴുതി നിര്‍ത്താറുള്ള, dairy എഴുത്തുകള്‍ , നോട്ട്ബുക്കുകള്‍ , കടലാസ് തുണ്ടുകള്‍ , ഒന്നും സൂക്ഷിക്കുക പോലും ചെയ്യാതെ ....... അവളുടെ മനസുപോലെ .... കീറി പറിച്ചു എറിയപ്പെട്ടിരിക്കുന്നു ....



ഹോ!! ..... എന്തൊരു നടുവേദന ആണ്....?? കൈയും കാലും ഒന്നും നിവരുന്നില്ല , കാല് നിലത്തു കുത്താന്‍ വയ്യാ....." mercy യുടെ പതം പറച്ചില്..


" ഇതു, തിങ്കളാഴ്ച തനിക്ക് പറഞ്ഞിട്ടുള്ളതല്ലേ ....???" എന്ന് കല


" ഉം..ഉം... ഞാനും കണ്ടു തന്റെ തല മേശയില് മുട്ടുന്നത് " Mercy യുടെ പൊന്തിയ പല്ലിന്റെ കൊഞ്ഞനം കുത്തല്.

" എന്താണെന്നറിയില്ല ഇന്നലെ ഒരു പോള കണ്ണ്അടച്ചിട്ടില്ല ... ഒരു മണി ആയിക്കാണും ഒന്നു ഉറങ്ങിയപ്പോള്... അലക്കിയ തുണി മടക്കി എടുത്ത സമയം ..... സ്കൂള് തുറക്കണ്ടായിരുന്നു , എന്ന് തോന്നുന്നു.... " ഉറങ്ങിപോയത്തിന്റെ ഇളിഭ്യത , കലയ്ക്കു ...

"ആഹാ..... ഞായറാഴ്ച കഥ പറഞ്ഞു തീര്‍ന്നില്ലേ ...?? അതേ... Mercy ആ ബാലകൃഷ്ണന്‍ , താഴെ വന്നു നില്ക്കുന്നു , ലോണ്‍ അടയ്ക്കാന്‍ , സെക്ഷനില്‍ ആളില്ല എന്ന് പറഞ്ഞു ഞാന്‍ ചോറുമെടുത്ത്‌ ഇങ്ങു പോന്നു..... " സ്റ്റെപ്പ് കയറിയ കിതപ്പിനിടയിലൂടെ മല്ലിക ...


" ഗോപി സാറ് ഇല്ലേ മല്ലികേച്ചി.. താഴെ ?? അയാള് ക്ക് ഒന്നു എടുത്താല് എന്താ...??
ആ ബാലകൃഷ്ണന് ഇതു പറഞ്ഞിട്ടുള്ളതാ..... രണ്ടു മണി കഴിഞ്ഞിട്ടല്ലാതെ പൈസ അടയ്ക്കാന്‍ വരില്ലാ... സാമദ്രോഹി!!"

"എന്റെ Mercy കുട്ടി ഒന്നടങ്ങ്..... ഒന്നു ചെന്നു അത് എടുത്തേക്ക്... ഇത്തവണ കൂടി ഒന്നു ക്ഷമിക്കു.... ചെല്ലു... പ്ലീസ്.... " മല്ലിക ചിരിച്ചു കൊണ്ടു പറഞ്ഞു...

കനത്ത മുഖവുമായി Mercy താഴേയ്ക്ക് പോയി....

മല്ലിക ചോറു മായി മേശ യ്ക്ക് അരികിലെയ്ക്ക് ചെന്നു ..

"അല്ലാ.... ഇതെന്തു ഇരുപ്പാ സുജേ ....!!! ?? " മണിക്കൂറു ഒന്നയല്ലോ.. ... ഒരു പിടി ചോറും ഉരുട്ടികൊണ്ടു.. ഉരുട്ടികൊണ്ടു ..? "

സുജ ഒന്നു ഞെട്ടി കണ്ണ് മിഴിച്ചു നോക്കി... "" ഓ... എന്താ , ഏചി .. വല്ലതും ചോദിച്ചോ? ...."

"ആഹാ..!! അപ്പൊ ആളിവിടെ എങ്ങും അല്ല ....!! ഈ ബഹളം ഒന്നും തലയ്ക്കു എത്തിട്ടില്ല ...?? ഞായറാഴ്ച സ്പെഷ്യല്‍ ഒന്നും ഇല്ലേ.. പറയാന്‍ ?? "
മല്ലിക ചോറു പാത്രം തുറന്നു സുജ യുടെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നു....

" ങ്ങ് ഹാ.. ഇന്നും ചോറു അല്ലെ...? ചപ്പാത്തി തന്നെ,..?"

" അതു.. മല്ലികേച്ചി... ഇന്നു വിനയന്‍ ഇല്ലാ..... അപ്പൊ എനിക്ക് മാത്രം , ചോറും കറിയും ഒക്കെ വയ്ക്കണ്ടേ അതാ... "

വീണ്ടും കുനിഞ്ഞു ഒരു ബിന്ദു വിലെയ്ക്കു കണ്ണും നട്ടു സുജ ചലനം അറ്റിരുന്നു...

" ഉം ??? എന്തു പറ്റി കുട്ടി നിനക്കു...?? ഇന്നു കുളിച്ചില്ലേ .. ?? " മല്ലിക അവളുടെ നെറ്റിയില്‍ തൊട്ടു നോക്കി..

"ഇല്ലേച്ചി, എനിക്കൊന്നും ഇല്ലാ ... " സ്വാന്ദന സ്പര്‍ശനങ്ങള്‍ .. തേങ്ങല് ഉയര്‍ത്തി , എങ്കിലും അവള് അത് നിയന്ദ്രിച്ചു...

സ്റ്റാഫ് റൂമില്‍ ക്ലീറ്റസ് -ന്റെ തലവെട്ടം.
" സുജ സാറെ ...... താഴെ ഇന്നലെ വന്ന പയ്യന്മാര്‍ വന്നു നില്ക്കുന്നു ... "

"കഷ്ടം, ഈ നാശങ്ങള്‍ , മാസാവസാനം സമാധാനം തരില്ലാ ല്ലോ ....... " ആത്മ ഗത ത്തോടെ സുജ കൈ കഴുകാന്‍ എണീറ്റു.

" തനിക്കാ സൊസൈറ്റി ലോണ്‍ എടുത്ത് ഇതങ്ങു തീര്‍ത്തൂടെ , അത് ആകുമ്പോ സാലറി റിക്കവറി നടത്തി അങ്ങു തീര്‍ന്നോളും .... ഈ ബാങ്കുകരെ ഇങ്ങനെ നടത്തിക്കണോ... "

"എന്റെ ഏചി...... ലോണ് എടുക്കാന്‍ സാലറി സര്‍ട്ടിഫിക്കറ്റ്‌ കിട്ടണംഎങ്കില്‍ മറ്റു പലതും ഞാന്‍ തീര്‍ക്കണം ... അത് തീര്‍ക്കാന്‍ തന്നെ കുറെ ഏറെ തുക വേണം...... ങാ .. അടുത്ത മാസം എന്തെങ്കിലും ഒന്നു നടക്കും , നോക്കട്ടെ ...."

" ചേച്ചി യുടെ കൈയ്യില് ഒരു രണ്ടായിരം രൂപ കാണുമോ ? മറ്റന്നാള് സാലറി കിട്ടുമ്പോ തരാം ... ഇന്നു അവരോട് വരാന്‍ ഞാന്‍ പറഞ്ഞു പോയി.. വിനയന്‍ വരുമെന്ന് കരുതിയാണ് പറഞ്ഞതു ... "

അത്രയും പറഞ്ഞ പ്പോഴെയ്ക്കും സുജയ്ക്ക് ശ്വാസം മുട്ടി തുടങ്ങിയിരുന്നു , അവള്‍ കസേരയില്‍ അമര്‍ന്നിരുന്നു . കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു....

മല്ലിക സുജയെ സൂക്ഷിച്ചു നോക്കി....

"ഒരു അഞ്ഞൂറു രൂപ കൈയ്യില് കാണും, മൂപ്പരുടെ അക്കൌണ്ടില് പൈസ ഉണ്ടോന്നു നോക്കട്ടെ, ഒപ്പിട്ട ചെക്ക് ഉണ്ടെങ്കില്‍ എടുത്തു തരാം... താനാ ബാലന്‍സ് ഒന്നു നോക്കിവയ്ക്കു ... അപ്പോളേയ്ക്കും ഞാന് ഉണ്ടിട്ടു വരാം..."

മല്ലിക പറഞ്ഞതു പോലെ എല്ലാം പോസിറ്റീവ് ആയി തന്നെ നടന്നു ഒപ്പിട്ട ചെക്കുണ്ട്, ബാലസും ഉണ്ട് , ചെക്ക് മാറി പയ്യന്മാരെ പൈസ കൊടുത്തു വിട്ടു കഴിഞ്ഞപ്പോള്‍ , സമാധാനം ആയി, അഞ്ചു മിനുറ്റ്.. തലയ്ക്കു കൈയും കൊടുത്തു ഇരുന്നു പോയി................

ക്യാഷ് കൌണ്ടര്‍ അടച്ചു ......മല്ലിക സുജയുടെ തോളില് തൊട്ടു ...സുജ ഞെട്ടി തിരിഞ്ഞു നോക്കി .... മല്ലിക clock ചൂണ്ടി കാണിച്ചു.... മൂന്ന് മണി...


ഉച്ചയ്ക്ക് ശേഷം വേഗം സമയം പോകും... അഞ്ചു മണിയ്ക്ക്.. ബാഗു മെടുത്തു..... മല്ലികേച്ചിയുടെ ഒപ്പമെത്താന്‍ ഓടി ....... ഒരേ ബസ്സില്‍ കയറിയാല്‍ , ചേച്ചി .. ഇറങ്ങുന്നിടം വരെ കൂട്ടാകും ...........

ഭാഗ്യം ... ഒരുമിച്ചിരിക്കാന്‍ സീറ്റും കിട്ടി...

" അല്ല സുജെ.... വിനയനു.. work -ന്റെ പൈസ ഒക്കെ കിട്ടി എന്നല്ലേ താന്‍ പറഞ്ഞത് ... നിന്റെ .... കടമൊക്കെ... മൂപ്പരെകൊണ്ടു അടപ്പിക്കാമായിരുന്നില്ലേ? "

"ചേച്ചി , അത്........., വിനയന്‍ കുറച്ചു ബ്ലേഡില്‍ നിന്നൊക്കെ പൈസ എടുത്തിട്ടുണ്ട്...... അപ്പൊ ... അത്........ "

മല്ലിക മുഴുമിപ്പിക്കാന്‍ അനുവദിച്ചില്ല.....

"അതിന്റെ പലിശ കൊടുക്കുവാന്‍ അല്ലേ.. താനി കടമൊക്കെ എടുത്ത് തലയില് വച്ചത്..... ??? അപ്പൊ അത് തിരിച്ചു വാങ്ങിയാല്‍ എന്താ ...?? "

സുജ ഉത്തരം ഒന്നും പറയാതെ ബസ്സ് -നു പുറത്തേയ്ക്ക് നോക്കി ഇരുന്നു...........

"ഞാന് ഇറങ്ങുന്നു........ " മല്ലിക ബസ്സില്‍ നിന്നും ഇറങ്ങുന്നതും മറ്റു പലരും കയറുന്നതും സുജ നോക്കി ഇരുന്നു.... മല്ലികയ്ക്ക് ഇനി അടുത്ത boat പിടിക്കണം ....

ഫ്ലാറ്റിനു മുന്നില്‍ എത്തും വരെ യുള്ള സമാധാനം, ബസ്സിറങ്ങി തണല്‍ മരച്ചുവടുകള്‍ ഉള്ള വഴിയോരങ്ങളും, കുട്ടികള്‍ തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന കോളനി യ്ക്കിടയിലൂടെ ... ഉള്ള ഇടവഴികളും ..........


ഹെല്‍ത്ത്‌ ഡ്രിങ്ക് -ന്റെ പരസ്യം പാടിക്കൊണ്ട് ഒരു കുഞ്ഞു മുഖം..... കുപ്പിയിലെ വെള്ളം കുടിക്കുന്നു ,
" hopaaaang..... jaaapaang.... "

പരസ്യത്തിലെ ആക്ഷനോടൊപ്പം പാടി ........ അവളുടെ മുഖത്ത് നോക്കിയതും ജാള്യത യോടെ അകത്തേയ്ക്കു ഒരോട്ടം ........


ഫ്ലാറ്റ് , തുറന്നു കിടക്കുന്നു ..... അകത്തു ആളുണ്ട്, ഇന്നലെ വന്ന ആള് പോയിട്ടില്ല .

രണ്ടു പേരും നല്ല ഉറക്കം, കുടുംബ നാഥന്‍ , തറയില്‍ ..... വിരുന്നുകാരന്‍ കട്ടിലിന്‍ മേലും. മദ്യത്തിന്റെ രൂക്ഷ ഗന്ധം, സിഗരട്ടു കുറ്റികളുടെ കൂമ്പാരം , ബിയര്‍ കുപ്പികളും , ഒരു ഹണിബീ കുപ്പിയും, മൂന്ന് ഗ്ലാസും, ആരോ ഒരാള് വന്നു പോയിരിക്കുന്നു ....

മിക്സ്ച്ചരിന്റെ ടബ്ബയും... ഗ്ലാസുകളും എടുത്തു ഡൈനിംഗ് ടേബിളില്‍ വച്ചു.....,
കറിയോഴിച്ചു കുഴച്ചു വച്ച ചോറുമായി എച്ചില്‍ പ്ലേറ്റ് കള്‍ നിരന്നു കിടക്കുന്നു .....

"എന്റെ ജീവിതം നിന്നെ പോലൊരു അസത്തിന്റെ പാവാട ചരടില് കെട്ടി യിടും എന്ന് നീ ഒട്ടും പ്രതീക്ഷിക്കണ്ടാ...... "

ഇന്നലെ..... ഞായര്‍ ആഴ്ചയിലെ , ഓരോ രംഗങ്ങളും മനസ്സില്‍ വിങ്ങലോടെ മായാതെ നില്ക്കുന്നു .... സഹിക്കാന്‍ പറ്റാത്ത ചീത്ത വിളികള്‍ കേട്ടു..കേട്ടു.. ,തിരികെ പ്രതികരിച്ചു തുടങ്ങുമ്പോള്‍ , അടി പൊട്ടി കഴിഞ്ഞിരുന്നു.... കരണം പൊളിഞ്ഞു പോയി , അണപ്പല്ലിന്റെ വേദന ഇപ്പോഴും , മാറിയിട്ടില്ല , ചെവി അടച്ചു പോയി.......

" ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ലാ,സാം ...... ഇതിപ്പോള്‍ എത്രാമത്തെ തവണ ആണ് , ഇങ്ങിനെയുള്ള ദിവസങ്ങളെ ഞാന്‍ നേരിടുന്നത്....?
ടി വി എടുത്തു എറിയാന് നോക്കുന്നു , കാലു പിടിച്ചു കരഞ്ഞു പറഞ്ഞു....
ടി വി നശിക്കുന്നതിലല്ലാ.... അതിന്റെ ശബ്ദം അതി ഭീകരം ആയിരിക്കും....... ഫ്ലാറ്റില്‍ ഉള്ളവര്‍ മൊത്തം അറിയില്ലേ.....? പിടി വലിയില്‍ കീറി പറിഞ്ഞ എന്റെ
വസ്ത്രങ്ങള്‍ സ്വയം.... ഒന്നു കൂടി വലിച്ചു കീറി, എന്റെ മനസിന്റെ കനലില്‍ ... തീ
കോരി ഇട്ടു, ഒരു തരം ഭ്രാന്ത്‌ എനിക്കും വരുന്നു , രണ്ടാഴ്ച മുന്പായിരുന്നു അത്, കണ്ണിനു ആയിരുന്നു അന്നത്തെ പരിക്കു...... നാലു ദിവസത്തെ.... ലീവ് അതിനായി പോയി..... "

സാമിനെ വിളിച്ചു ഇത്രയൊക്കെ പറഞ്ഞപ്പോള്‍ അവള്‍ക്ക് ഒരാശ്വാസം ആയി, അയാളുടെ ഒരു ഉറ്റ സുഹൃത്ത് അറിയണമേന്നെ ഉണ്ടായിരുന്നുള്ളു , യാതൊരു പരിഹാരവും അതൊകൊണ്ട് അവള്‍ പ്രതീക്ഷിചിരുന്നില്ലാ..... വിനയനോടുള്ള ഒരു പ്രതികാരം....

മുടി വാരികെട്ടി........ ടേബിള്‍ വൃത്തിയാക്കി പാത്രങ്ങള്‍ അടുക്കളയിലെ സിങ്കില് കൂട്ടിയിട്ടു.... രാവിലത്തെ ചപ്പാതിയ്ക്കു കുഴച്ച പാത്രം വരെ ഉണ്ട് .... കഴുകാന്‍ . മല്ലികേച്ചി യോട് നുണ പറഞ്ഞതോര്‍ത്തു ... വിനയന് ഇവടെ ഇല്ലാ എന്ന് .......


കൂട്ടിയിട്ട പാത്രങ്ങള്‍ കണ്ടപ്പോള്‍് തല വേദനിച്ചു........ മടി തോന്നി..... കുറച്ചു നേരം ബെഡ് റൂമില് പോയി കിടന്നു....

ഓര്‍ക്കുംതോറും സിരകളില്‍ രക്തം തിളയ്ക്കുന്നു.. പല്ലിരുമ്മി....... തലയിണയില്‍ മുഖം അമര്‍ത്തി, വാവിട്ടു നിലവിളിച്ചു..... ശബ്ദം പുറത്തു വരാതെഇരിക്കാന്‍ ... വളരെ അധികം ശ്രദ്ധിച്ചു.... കുറച്ചധികം കരഞ്ഞപ്പോള്‍ , മനസ്സു ശാന്തം ആയി...... രാവിലെ കുളിച്ചിട്ടില്ല ,ചോറ് വച്ചു , അതിഥി ഉള്ളതല്ലേ..... മീന് കാരനോട് മീനും വാങ്ങി നേരെ ആക്കി, കറിയും വച്ചു, ഉപ്പേരി, മോരു കാച്ചിയത്, പപ്പടം, വിഭവത്തിനു കുറവ് വരുത്തിയിരുന്നില്ല .


ഇന്നലെ പാതി രാത്രി വന്ന അതിഥിയെ ... നേരിട്ടു കണ്ടിട്ടില്ല .

കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ മൂപര്‍ തന്നെ പോയി കതകു തുറന്നു കൊടുക്കുക ആയിരുന്നു, ഉറക്കം നടിച്ചു താന്‍ അവിടെ തന്നെ കിടന്നു....... പിന്നെ ഉറക്കെയുള്ള സംസാരങ്ങളും ചിരികളും കേട്ടു..... എപ്പോഴോ..ഉറങ്ങുന്ന വരെ ആ ചിരികള്‍ തന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു......

മേല് കഴുകി..... ഉടുപ്പുമാറി.. വന്നപ്പോഴേയ്ക്കും.... അതിഥി എഴുന്നേറ്റിരിക്കുന്നു....

മുഖത്തെ ജാള്യത മറക്കാനാവണം, അയാള്‍ വെള്ളം ചോദിച്ചത്..... വെള്ളം എടുത്തു വന്നപോഴെയ്ക്കും അയാള് ബാത്ത്റൂമില്‍ കയറി കഴിഞ്ഞിരുന്നു.

വളരെ പെട്ടെന്ന് അയാള്‍ മുഖം കഴുകി വന്നു, മുടി വെള്ളം കൊണ്ടു കോതി വച്ചു, മേശപുറത്ത് വച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു......

" എന്നെ അറിയുമോ...?? " അയാള്‍

" ഓ , അറിയാം .... " അവള്... ഓര്‍ത്തു പലപ്പോഴും ഫിലിം ഫെസ്റ്റിവലുകളില്‍ കണ്ടു പരിചയം ഉള്ള മുഖം ....

"ചായ എടുക്കട്ടെ ...? " ബഹുമാന്യത യുടെ കപടതയില്‍ നിന്നും രക്ഷപെടാന്‍.... അടുക്കളയിലേയ്ക്ക് കടക്കുകയാണ് ഏക വഴി.....

പക്ഷെ അദ്ധ്യേഹം.... ചായ നിരസിച്ചു.......

"വേണ്ട..... ഇപ്പോള്‍ പോയാല്‍ ..ഒരു ട്രെയിന്‍ ഉണ്ട്, അതിനങ്ങു പോകാം .." ഞാന് അവനെ ഒന്നു വിളിച്ചു നോക്കട്ടെ. "

അയ്യാള് മുറിയിലേയ്ക്ക് കയറി.......

തോള്‍ സഞ്ചിയും , പേനയും , കണ്ണടയും കയ്യില്‍ എടുത്തു, നിലത്തു കുനിഞ്ഞിരുന്നു , വിനയനെ വിളിച്ചു......

"എടാ....... എടാ..... "

വിനയന്‍ കണ്ണ് മിഴിച്ചു തല പോന്തിച്ചു.....

" എടാ..... ഞാന് പോണു ... " അതിഥി...

" നീ എങ്ങിനെ പോകും ?? ട്രെയിന്‍ ഉണ്ടോ? " വിനയന്‍

"എഴരയ്ക്ക്..... ഏതോ ഒന്നുണ്ട്.. പോയി നോക്കട്ടെ... അല്ലെങ്കില്‍ ... ബസ്സ് കിട്ടും ufo ........ " അതിഥി

" എന്നാ ശരി.... നീ പൊയ്ക്കോ... ഞാന് വരണോ ? " വിനയന്‍

"വേണ്ട നീ കിടന്നോ.... ഞാന് ഫോണ്‍ ചെയ്യാം ....... " അയാള്‍ ഇരുന്ന ഇരുപ്പില്‍ നിന്നും എണീറ്റു......

"ശരി പെങ്ങളെ വരട്ടെ...... "

അവള് ചായ നീട്ടി......

"ഓ , ചായ വേണ്ടായിരുന്നു...... "

അയാള്‍ കപ്പ് വാങ്ങി..... സോഫയില്‍ ഇരുന്നു.....

" ഇന്നു ബാങ്കില്‍ പോയില്ലേ..? "

"ഉവ്വ്.. പോയി വന്നു..... " സുജ clock നോക്കി പറഞ്ഞു........

അയാള്‍ കപ്പ് തിരികെ കൊടുത്തു

"ശരി എന്നാല്‍ ഇറങ്ങുന്നു...... "

വളരെ ധൃതി പെട്ടായിരുന്നു അയാള്‍ ഇതെല്ലാം ചെയ്തത്........ ഇതിനുള്ളില്‍ നിന്നും രക്ഷപെടാന്‍ എന്നപോലെ........

അയാള്‍ പോയതും അവള്‍ കതകു അടച്ചു കുറ്റി ഇട്ടു . സോഫയില്‍ കിടന്നു കൊണ്ടു ടി വി ഓണ്‍ ആക്കി ....

ഒന്നു മുതല് തൊണ്ണൂറു ചാനലുകള്‍ പരതി........ വീണ്ടും ,വീണ്ടും........ ഒരു ചാനല്‍ ഒരു സെക്കണ്ട് പോലും കണ്ണില്‍ തങ്ങിയില്ല .......

പാതി ഉറക്കത്തില്‍ , വിനയന്റെ വിളി കേട്ടു അവള്‍ ഉണര്‍ന്നു ,എങ്കിലും വീണ്ടും കണ്ണുകള്‍ ഇറുക്കി അടച്ചു കിടന്നു...

"കണ്ണാ.... കണ്ണാ.. " " നീ എവെടെയാ?? " അയാള്‍ അടുക്കളയിലും ബെഡ് റൂമിലും .. പരതി... സോഫയില്‍ അവളെ കണ്ടപ്പോള്‍ ... അയാള് ക്ക് ആശ്വാസം ആയി...

"ഇതെന്താ നീ ഇവിടെ ..? എണീക്ക് കണ്ണാ... ഒരു കാപ്പി ഇട്ടു താ.... "

അവള്‍ ഞെട്ടി എണീറ്റു ... കണ്ണ് മിഴിച്ചു, ക്ലോക്ക് നോക്കി...

9 മണി കഴിഞ്ഞിരിക്കുന്നു.... !! ഇത്രയും നേരം താന്‍ ഉറങ്ങിയോ..?

" ഹൊ !! സമയം ഇത്ര യൊക്കെ ആയോ? നീ എത്തിയിട്ട് കുറെ നേരം അയല്ലേ..? എന്നെ എന്താ വിളിക്കാഞ്ഞേ..? അവന്‍ എപ്പോ പോയി ? നരേന്ദ്രന്‍ ? ...."

ഒന്നിനും അയാള്‍ ഉത്തരം പ്രതീക്ഷിച്ചിരുന്നില്ല....

സോഫ യ്ക്ക് അരികില്‍ നിലത്തു അയാള്‍ ഇരുന്നു ........ അവളെ പൊത്തി പിടിക്കാന്‍ ... ഒരു ശ്രമം നടത്തി ....

അത് പ്രതീക്ഷിച്ചിരുന്ന പോലെ... കൈ ശക്തിയായി തട്ടി മാറ്റി അവള്‍ എഴുന്നേറ്റു....

അയാള്‍ പുറകെ എഴുന്നേറ്റു ചെന്നു.... കട്ടിലിന് മേലേയ്ക്കു വീണ അവളുടെ അരികില്‍ അയാള്‍ ചേര്‍ന്ന് കിടന്നു.....

" പോട്ടെ..... കണ്ണാ.... ഇന്നലെ ഒരു ദിവസം അല്ലെ....?? "

" ഹും..... ഒരു ദിവസമോ? !!" പുച്ച്ചവും വെറുപ്പും കലര്‍ന്ന അവളുടെ ആ മുഖം അയാളെ ഏറ്റവും വേദനിപ്പിക്കുന്നത് ആയിരുന്നു....

അവളുടെ ശരീരം........ കോപം കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു....

" നാണമില്ലാത്ത മനുഷ്യന്‍..... " ഈ ലോകത്ത് തന്നെ പ്പോലെ ഒരാള്‍
എന്തിനു ജീവിച്ചിരിക്കുന്നു.... ? ആര്‍ക്കും ഒരു ഉപകാരവും ഇല്ലാതെ...?
പോയി.............. മരിച്ചൂടെ നിങ്ങള്‍ക്ക് ............ ? "



അടച്ചു പിടിച്ച കണ്ണുകളോടെ....... അയാള്‍ ഒന്നുകൂടി അവളെ... ചുറ്റി
പിടിച്ചു...........

" ഒന്നു വിടുന്നുണ്ടോ മനുഷ്യാ... അസത്ത് ... യാതൊരു നാണവും ഇല്ലാതെ.......... ഞാന് എന്താ വല്ല മൃഗമോ .. മറ്റോ ആണോ..? നിങ്ങള് ചെയ്യുന്ന ഒരു ചെയ്തികള്‍ക്കും , പ്രതികരിക്കാതെ ഇരിക്കാന്‍ ...? "

അയാള്‍ നിശബ്ദമായി... അവളെ... ചേര്‍ത്ത് പിടിച്ചു കൊണ്ടു തന്നെ കിടന്നു.... അവളുടെ കുതരലിന്റെ ശക്തി കുറഞ്ഞു, എല്ലാ....... സങ്കടങ്ങളും ..... നിറഞ്ഞ ഒരു പൊട്ടിക്കരച്ചിലില്‍ ആ രംഗം അവസാനിക്കും എന്ന് തന്നെ അയാള്‍ കരുതിയിരിക്കണം .....

" ഞാനിത് എന്തു ചെയ്തിട്ടാ... ഈശ്വരാ , ഈ അനുഭവിക്കുന്നത്....?വല്ലാത്തൊരു ജന്മം തന്നെ ആയി പോയി എന്റേത് ...."

കരച്ചിലിനിടയിലെ പറയലുകള്‍ക്ക് , ഒരുപാടു വേദനയുടെ ചൂടുണ്ടായിരുന്നു..... അവളെ പോള്ളുന്നുണ്ടായിരുന്നു. തേങ്ങലുകള്‍ അവസാനിക്കുമ്പോള്‍ , മയക്കത്തില്‍ ആയി...
മുഖത്ത് വീണു കിടന്ന അവളുടെ .... മുടികള്‍ അയാള്‍ .. കോതി യോതുക്കി .....

കരഞ്ഞു വീര്‍ത്ത കണ്ണുകളും ചുണ്ടുകളും അയാളെ ഒരു പാടു വേദനിപ്പിക്കുന്നുണ്ടായിരുന്നു ...... കണ്ണുകളിലും, കവിളത്തും, തലോടി...... നെറ്റി പൊള്ളുന്നു , പനിയുണ്ട്‌ ....... വിറച്ചു... കൂനി തുടങ്ങിയ... അവളെ ഒരു പുതപ്പെടുത്തു.. പുതപ്പിച്ചു....

" പാവം........ " അയാള്‍ മനസില് പറഞ്ഞു.....


കഴിഞ്ഞ.... മൂനു നാലു ദിവസങ്ങള്‍ .. തനിക്ക് എന്താണ് സംഭവിച്ചത്...? ലോകം തന്നെ മറന്നിരിക്കുന്നു......!! അവളെയും, ഓര്‍മ്മ വരുമ്പോളൊക്കെ പുതിയ... കുപ്പികള്‍ തിരയുക ആയിരിക്കും... ബാറു കളില്‍ നിന്നും.. ബാറ് .. കളിലെയ്ക്ക്, ഇടയ്ക്ക്.. ആരെയോക്കയോ കണ്ടു, സംസാരിച്ചു, തര്‍ക്കിച്ചു .... അടി ഉണ്ടാക്കിയോ... എന്തോ ?
എന്തിനെ പറ്റി ആവും താന്‍ സംസാരിചിട്ടുണ്ടാവുകാ?? ഇവളെ... ഞാന് ഉപദ്രവിച്ചു കാണുമോ...? എന്തോ ... ഒന്നിനും ഒരു വ്യക്തതയും ഇല്ലാ...
അവളുടെ ശ്വാസഗതി യുടെ.. സ്വരം ഉയര്‍ന്നു തുടങ്ങി.....
അപസ്വരങ്ങളും ...........
ശ്വാസം മുട്ടുന്നുണ്ടാവണം........


രാവിലെ അവള്‍ എണീറ്റു .......

വെറും തറയില്‍ ഉടുത്തിരുന്ന ലുങ്കി തലയിണ യ്ക്ക് പകരം ചുരുട്ടി വച്ചു.... അയാള്‍ ഗാഡനിദ്രയില്‍ ....

അയാളെ ചവിട്ടാതെ.... ശ്രദ്ധിച്ചു... അവള്‍ മുറി വിട്ടിറങ്ങി.....


അടുക്കള........!!!! ഹോ.......... !!!!! ഇതെല്ലാം എങ്ങിനെ.... ഒന്നു വൃത്തിയാക്കും...?? ശ്വാസം മുട്ടുന്നു...... തൊണ്ടയില്‍ നിന്നുമുള്ള
ശബ്ദം പുറത്തേയ്ക്ക് വരുന്നു.........

"എനിക്ക് .. വയ്യാ......"

7 മണി ആയി...... ഇനി ഇതൊക്കെ... വൃത്തിയാക്കി, ഭക്ഷണം ഉണ്ടാക്കി....,
കുളിച്ചു, dress മാറി, ................. നടക്കില്ലാ........ ഇന്നു ഒന്നിനും സാധിക്കില്ലാ.... തല കനം തൂങ്ങുന്നു...... എന്തും വരട്ടെ...... ഇന്നുഓഫീസില് പോകുന്നില്ല.... കള്ളം പറയണം എന്നില്ല .... ശ്വാസം മുട്ടുന്നുണ്ട്.... 10 മണി ആയിട്ട് ഫോണ് ചെയ്യാം ... ഓഫീസിലേയ്ക്ക് .... ഇങ്ങനെ യൊക്കെ കരുതി അവള്‍ സോഫയില്‍ ചുരുണ്ടു കൂടി ......

"കണ്ണാ ....... മണി എട്ടര ആയി....... നീ പോകുന്നില്ലേ...?......... അല്ലേല്.... ഇന്നു പോകണ്ടാ......... " വിനയന്റെ തളര്‍ന്ന സ്വരത്തിന് ..... ഒരു അപേക്ഷാ ഭാവം ഉണ്ടായിരുന്നു..... സുജയുടെ കാലുകള്‍ മടിയില്‍ എടുത്തു വച്ചു.. ചുംബിച്ചു ...

"വയ്യാ........ എനിക്ക് വയ്യാ....... ഞാന്‍ എന്താ.... എങ്ങനെ ആയി പോയത്.......?????????"

അപേക്ഷയോടൊപ്പം ഉള്ള ജല്പനങ്ങളും......... പതിവുള്ളവ...

ജീവിതതിലെയ്കുള്ള വഴി ഇതായിരുന്നില്ലേ................. ????



********************************

Saturday, November 17, 2007

വേദന ......




















10 മണി ..... കൃത്യമായി ...ഓഫീസില്‍
എത്താത്ത ...ഏക വ്യക്തി .....ഞാന്‍ ....

"ഹൊ !! ..ഇന്നെന്തു പറ്റി ....??!!! കാക്ക മലര്‍ന്നു പറക്കുമല്ലോ ...!!!" മാനേജരുടെ ചോദ്യം ഒരല്പം ഇളിഭ്യതയോടെ ചിരിച്ചു തള്ളി ....

നേര് തന്നെ!!! ഇന്നെന്തു പറ്റി ? കൃത്യ സമയത്തു തന്നെ എത്തിയിരിക്കുന്നു !! മുന്നോട്ടുമില്ല, പിന്നോട്ടുമില്ല .
കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി,
തുടങ്ങാം ...... ഇനി ഒരു എഴുന്നേല്‍ക്കല്‍ .... 2 മണിക്ക് ....

പല മുഖങ്ങള്‍ , വന്നു പോയി...
പതിവു മുഖങ്ങളും, ചിരിക്കാത്തതും ,ചിരിക്കുന്നതും ,കുറ്റപെടുത്തുന്നതും.....
ചില പരിചയം പുതുക്കലുകളും.....

സമയം പോലും നോക്കാത്ത ദിവസം .... മാസത്തിലെ ആദ്യ വാരം ....
കൃത്യമായി നിക്ഷേപങ്ങളുടെ പലിശ വാങ്ങാന്‍ എത്തുന്ന സീനിയര്‍ സിറ്റിസണ്‍സ് , 1/2 ശതമാനം കൂടുതല്‍ പലിശയുടെ ആനുകൂല്യം ഉള്ളവര്‍ .....

ഇന്നു രണ്ടാം തിയതി , ഒരു പാടു 'താങ്ക്സ് ' പറയുന്ന പണിക്കര്‍ സര്‍ , വരുന്ന ദിവസം .... പക്ഷെ ഈ മാസം മുതല്‍ സര്‍ വരില്ല ...... ചെറിയ ചെറിയ നിക്ഷേപങ്ങള്‍ ...... അതിന്റെ ചെറിയ ചെറിയ പലിശ , കൃത്യമായി വാങ്ങിയിരുന്ന സര്‍ ... മരിച്ചു പോയി .... ഒരാഴ്ച തികയുന്നതിനു മുന്നേ .... അദ്ധേഹത്തിന്റെ മക്കള്‍ ... deposit-കള്‍ എല്ലാം പിന്‍വലിച്ചു ....

ചിരിക്കുന്ന വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള ആ മുഖം മനസ്സില്‍ നിന്നും മായ്ച്ചു ........
ഒപ്പം 'നന്ദി ' പ്രവാഹങ്ങളും ........... ഒരല്പം തേങ്ങല്‍ ഉണ്ടായിരുന്നു ,കാരണം , അദ്ദേഹത്തിന് എന്റെ അച്ഛന്റെ മുഖമായിരുന്നു , അതേ കൈമടക്കിയ ത‌ൂ വെള്ള shirt-ഉം ..... കണ്ണടയും ....



"ജനനത്തിനും ..... മരണത്തിനും ... ഇടയ്ക്കുള്ള ജീവിതമെന്ന സുന്ദരമായ ,അനുഭവം ... കൂടുതല്‍ മനോഹരം ആക്കുവാനുള്ള മനുഷ്യന്റെ ശ്രമം, അതിനാണത്രേ, വായ്പ്പകള്‍ എടുക്കുന്നത് .........." തത്വ ജ്ഞാനിയും ,രസികനും , ആയ ഒരു വായ്പ്പക്കാരന്റെ വിവരണം . മുടക്ക് വരുത്തിയതിനു അയാള്‍ക്ക്‌ 10-15 നോട്ടീസ് എങ്കിലും ചെന്നു കാണണം ...... ആ ഇളിഭ്യത തന്റെ വാചകമടിയില്‍ തീര്‍ക്കുന്നു .....


ദൈന്യതയാര്‍ന്ന മുഖങ്ങളോടെ കുനു -കുനാ പരാധീനതകള്‍ എഴുതിയ വെളുത്ത പേപ്പര്‍ കളുമായി വരുന്നവരുടെ കാത്തിരുപ്പ് , ഇന്നു ആര്‍ബിട്രറെര്‍ വരുന്ന ദിവസം...


"മാഡം....." വെളുത്ത പേപ്പര്‍ -ഉമായി ..ഒരു മെലിഞ്ഞ കൈ........... കുനിഞ്ഞിരുന്നു എഴുതുന്ന എന്റെ മുന്നില്‍ നീണ്ടു ....

തല ഉയര്‍ത്തി നോക്കി .... ഒരു കൈകൊണ്ടു കഴുത്തില്‍ ചുറ്റിയിരിക്കുന്ന ടവല്‍ പൊത്തി പിടിച്ചിരിക്കുന്നു, കണ്ണുകള്‍ കുഴിയിലാണ്ടു ,പ്രായം നന്നേ തോന്നുന്ന ഒരു രൂപം ....
പറ്റിച്ചേര്‍ന്നു , വെളുത്തു മെലിഞ്ഞു , കുനിഞ്ഞ മറ്റൊരു രൂപവും......

'ഇതു ഇവിടെ അല്ല , അവിടെ ആണ് കൊടുക്കേണ്ടത് ....' എന്ന സ്ഥിരം .....പറയുന്ന പോലെ പറയാനാണ് നാവെടുത്തത് .....എന്തോ, അത് പറയാന്‍ മനസ്സുവന്നില്ല ...

പേപ്പര്‍ വാങ്ങി , വായിച്ചു ... ഒരാവര്‍ത്തി , പതിവു പരാധീനതകള്‍ ........ അടച്ചു തീര്‍ക്കാന്‍ സാവകാശം . ഒപ്പ് ഇട്ടിട്ടില്ലാ ... ,ഡേറ്റ് ഇല്ലാ , ചെറിയ ചില കുറവുകള്‍ നികത്തണം ഇല്ലേല്‍ മാനേജര്‍ വഴക്കു പറയും .....

പേപ്പര്‍ തിരികെ നീട്ടി.... മുഖത്തേയ്ക്ക് നോക്കി .....

ഹ്ഹോ !!!

കഴുത്തില്‍ പൊതിഞ്ഞിരുന്ന ടവല്‍ ,അഴിഞ്ഞു പോയിരിക്കുന്നു !!
ഒന്നേ നോക്കിയുള്ളു!! എന്റെ സകല നിയന്ത്രണവും തെറ്റിക്കുന്ന കാഴ്ച ആയിരുന്നു അത് .. മെലിഞ്ഞു ശോഷിച്ച ആ കഴുത്തിലെ ഇരുട്ട് !! ......

ഒന്നു , രണ്ടു , സെക്കന്റുകള്‍ എന്റെ ശബ്ദം അടഞ്ഞു പോയി . സംയമനം വീണ്ടെടുത്തു ......

"ഇവിടെ ഒപ്പ് ..., ഡേറ്റ് ...., " അത്രയും എനിക്ക് പറയാന്‍ ആയി ...

ഇവരെ .... എത്രയും പെട്ടെന്ന് എന്റെ മുന്നില്‍ നിന്നും വിടണം ... ആ ഒരൊറ്റ ചിന്ത ആയിരുന്നു മനസ്സില്‍ ....

പേപ്പര്‍ വാങ്ങി മാനേജര്‍ -ഉടെ മുറിയില്‍ കൊടുത്തു . ആ മുഖത്തേയ്ക്ക് ഞാന്‍ നോക്കിയില്ല ,. ഭാര്യ യോട് പറഞ്ഞു " ചെന്നോളു അവിടെയ്ക്ക് "

വെളുത്തു ,കുനിഞ്ഞു , പറ്റിനിന്ന അവര്‍ പറഞ്ഞു ....."മോളെ ...... എന്തെങ്കിലും ഒന്നു ചെയ്തു തരണം , ഒരു 6 മാസം നീട്ടികിട്ടിയാല്‍ മതി , സ്ഥലം ആളുകള്‍ വന്നു നോക്കുന്നുണ്ട് ,വിറ്റാല്‍ ഇപ്പൊ നല്ല വിലയുണ്ട് ..........."

"എല്ലാം അവിടെ പറഞ്ഞോളു .... " മാനേജരെ ചൂണ്ടിക്കാണിച്ചു ഞാന്‍ പറഞ്ഞു ...

കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടായിരുന്നു .........

മുന്നില്‍ നില്‍ക്കുന്നവരെ കാണുന്നില്ലാ .....

ഒന്നു മാറി നില്‍ക്കണം ....

ഞാന്‍ ഓടി .... ബാത്രൂമിലെയ്ക്ക് ......

തണുത്ത വെള്ളം മുഖത്ത് ഒഴിച്ചു..... കരച്ചില്‍ അണ പൊട്ടി ഒഴുകി , വെള്ളത്തോടൊപ്പം .....

അച്ഛന്റെ ഓര്‍മ്മ വരുന്നു , തൊണ്ടയിലെ ,കാന്‍സര്‍ മുഴ പൊട്ടാതെ , മക്കളെ ആ ഇരുട്ട് കാണിച്ചു പേടിപ്പിക്കാതെ .... അച്ഛന്‍ പെട്ടെന്ന് മരിച്ചു .... നന്നായി .. നന്നായി ....



**********************

Monday, November 12, 2007

ഇരുട്ട് ....


പതിവു തെറ്റാതെ ഉള്ള പവര്‍കട്ട് ........

മെഴുകുതിരി കത്തിക്കണ്ട , എന്ന നിശ്ചയത്തില്‍ ഞാന്‍ ഇരുന്നു .....
അടഞ്ഞ ജനല്‍ ചില്ലിനിടയിലൂടെ അരണ്ട വെളിച്ചം ,
നിശബ്ദത...... ,ദൂരെ നിന്നും വാഹനങ്ങളുടെ ഇരമ്പല്‍ , ക്ലോക്ക് -ന്റെ മിടിപ്പ് ,
താഴത്തെ ഫ്ലാറ്റില്‍ നിന്നുള്ളവരുടെ സൊറ പറച്ചിലിന്റെ ഹുങ്കാരം ,
ഇതാണ് നിശബ്ദത ..., മെട്രോ നഗരത്തിന്റെ സാധ്യതയുള്ള നിശബ്ദത .

ഞാന്‍, പേനയും ബുക്കും എടുത്തു എഴുതി നോക്കി ........
ഇരുട്ടില്‍, മനസ്സില്‍ നിന്നും കടലാസിലെയ്ക്കുള്ള ദൂരം കുറവെന്നു തോന്നി ..........
ഇരുട്ടില്‍ ഞാന്‍ എഴതി , അല്ല..... പറഞ്ഞു , എന്റെ മനോവികാരങ്ങള്‍, കാഴ്ചകള്‍ ഇല്ലാതെ ......
ശബ്ദങ്ങള്‍ ഇല്ലാതെ .... ഞാന്‍ ആ അരമണിക്കൂര്‍ ....... പേന തുമ്പിനു വിരല്‍ത്തുമ്പു കൊണ്ടു
വഴികാട്ടി കൊണ്ടു എഴുതി .........


വാക്കുകളുടെ , വികാരങ്ങളുടെ , എഴുത്തിന്റെ , പ്രസക്തി നഷ്ടപ്പെട്ട കാലത്തില്‍ ,എന്റെ ഈ കുറിപ്പുകള്‍ക്ക് എന്തു അര്‍ത്ഥം ....??
മനസ്സിന്റെ വേവലാതി പറഞ്ഞു തീര്‍ക്കാന്‍ ആവാത്തതിനാല്‍ എഴുതി തീര്‍ക്കുന്നു ......
മൃഷ്ടാന്നം ഭക്ഷണം കഴിച്ചു ...
ചതുരത്തിന് അകത്തെ കാഴ്ചകള്‍ നമ്മെ വിശ്വസിപ്പിക്കുന്ന അത്ഭുതലോകം ഞാന്‍ വിരല്‍ തുമ്പിനാല്‍ ചലിപ്പിച്ചു .
കാലത്തിനെയും , ലോകത്തിനെയും, സമയത്തിനെയും നിശ്ചയിക്കുന്ന മനുഷ്യന്‍ ....
അവന്റെ വികാര പ്രാപ്തിയ്ക്ക് പൂര്‍ണ്ണത നല്കുക മാത്രമാണ് അവന്റെ ബുദ്ധി വൈഭവം എന്ന്
തോന്നുന്ന കാഴ്ചകള്‍ ....... പരസ്യങ്ങള്‍ .........!!! ചിന്തയെയും .... മനസുകളെയും .....
തത്രപ്പാടിന്റെ ഗര്‍ത്തങ്ങളില്‍ തള്ളുന്ന ടിവി ദ്രിശ്യങ്ങള്‍ .........

മനസ്സു ....... അനിയന്ദ്രിതമായി ദുഖിച്ചു , അകാരണമായും. ഒന്നിലും അത് തങ്ങുന്നില്ല ....

എഴുത്തു തുടര്‍ന്നു ..........

സാമൂഹ്യ അവബോധവും , പ്രതിബദ്ധതയും ,തുളുമ്പുന്ന മനോഹരമായ
വാക്കുകള്‍ തിരഞ്ഞപ്പോള്‍ എനിക്ക് തോന്നി , ഞാന്‍ ഒരു വിഡ്ഢിയാണെന്ന് , ഇരുട്ടിനോട്‌ ഞാന്‍
ചിരിച്ചു ....


വൈകി മാത്രം എത്തുന്ന ഭര്‍ത്താവിനു ഒട്ടും തണുക്കാത്ത... ചപ്പാത്തിയോ ..... ?? അതോ
ചോറോ ..... ?? അതിനെന്താണ് കറി വേണ്ടത് ...?? എന്നതോര്‍ത്തു വെപ്രാളപ്പെട്ട് ഞാന്‍ പിടഞ്ഞുഎണിറ്റു ....

ഫോണിനുഅടുത്ത് എത്തുന്നു ........... ദോശയോ ??????


****************************************************************************************

Tuesday, November 6, 2007

~~~ വലിയ മോഹം ~~~









ചെറിയ മോഹങ്ങളല്ല എന്റേത്‌ .......!!!!
പ്രായത്തെ കുട്ടിത്തങ്ങളായും .......
കാഴ്ചകളെ ചിത്രങ്ങളായും ..........
മോഹങ്ങളേ കവിതകളായും ......
ശബ്ദത്തെ ഗാനം ആയും .....
മാറ്റണം എനിക്ക് .....
തോടുന്നതെല്ലാം സ്വര്‍ണമാക്കുന്ന ......
കുട്ടി കഥയിലെ രാജവിനപ്പോലെ ......
തോടുന്നതെല്ലാം മനോഹരദ്രിശ്യങ്ങളാക്കണം എനിക്ക് ..... !!!