
10 മണി ..... കൃത്യമായി ...ഓഫീസില്‍
എത്താത്ത ...ഏക വ്യക്തി .....ഞാന്‍ ....
"ഹൊ !! ..ഇന്നെന്തു പറ്റി ....??!!! കാക്ക മലര്‍ന്നു പറക്കുമല്ലോ ...!!!" മാനേജരുടെ ചോദ്യം ഒരല്പം ഇളിഭ്യതയോടെ ചിരിച്ചു തള്ളി ....
നേര് തന്നെ!!! ഇന്നെന്തു പറ്റി ? കൃത്യ സമയത്തു തന്നെ എത്തിയിരിക്കുന്നു !! മുന്നോട്ടുമില്ല, പിന്നോട്ടുമില്ല .
കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി,
തുടങ്ങാം ...... ഇനി ഒരു എഴുന്നേല്ക്കല് .... 2 മണിക്ക് ....
പല മുഖങ്ങള്‍ , വന്നു പോയി...
പതിവു മുഖങ്ങളും, ചിരിക്കാത്തതും ,ചിരിക്കുന്നതും ,കുറ്റപെടുത്തുന്നതും.....
ചില പരിചയം പുതുക്കലുകളും.....
സമയം പോലും നോക്കാത്ത ദിവസം .... മാസത്തിലെ ആദ്യ വാരം ....
കൃത്യമായി നിക്ഷേപങ്ങളുടെ പലിശ വാങ്ങാന്‍ എത്തുന്ന സീനിയര്‍ സിറ്റിസണ്‍സ് , 1/2 ശതമാനം കൂടുതല്‍ പലിശയുടെ ആനുകൂല്യം ഉള്ളവര്‍ .....
ഇന്നു രണ്ടാം തിയതി , ഒരു പാടു 'താങ്ക്സ് ' പറയുന്ന പണിക്കര്‍ സര് , വരുന്ന ദിവസം .... പക്ഷെ ഈ മാസം മുതല്‍ സര് വരില്ല ...... ചെറിയ ചെറിയ നിക്ഷേപങ്ങള്‍ ...... അതിന്റെ ചെറിയ ചെറിയ പലിശ , കൃത്യമായി വാങ്ങിയിരുന്ന സര് ... മരിച്ചു പോയി .... ഒരാഴ്ച തികയുന്നതിനു മുന്നേ .... അദ്ധേഹത്തിന്റെ മക്കള്‍ ... deposit-കള്‍ എല്ലാം പിന്‍വലിച്ചു ....
ചിരിക്കുന്ന വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള ആ മുഖം മനസ്സില്‍ നിന്നും മായ്ച്ചു ........
ഒപ്പം 'നന്ദി ' പ്രവാഹങ്ങളും ........... ഒരല്പം തേങ്ങല്‍ ഉണ്ടായിരുന്നു ,കാരണം , അദ്ദേഹത്തിന് എന്റെ അച്ഛന്റെ മുഖമായിരുന്നു , അതേ കൈമടക്കിയ തൂ വെള്ള shirt-ഉം ..... കണ്ണടയും ....
"ജനനത്തിനും ..... മരണത്തിനും ... ഇടയ്ക്കുള്ള ജീവിതമെന്ന സുന്ദരമായ ,അനുഭവം ... കൂടുതല്‍ മനോഹരം ആക്കുവാനുള്ള മനുഷ്യന്റെ ശ്രമം, അതിനാണത്രേ, വായ്പ്പകള്‍ എടുക്കുന്നത് .........." തത്വ ജ്ഞാനിയും ,രസികനും , ആയ ഒരു വായ്പ്പക്കാരന്റെ വിവരണം . മുടക്ക് വരുത്തിയതിനു അയാള്‍ക്ക് 10-15 നോട്ടീസ് എങ്കിലും ചെന്നു കാണണം ...... ആ ഇളിഭ്യത തന്റെ വാചകമടിയില്‍ തീര്‍ക്കുന്നു .....
ദൈന്യതയാര്‍ന്ന മുഖങ്ങളോടെ കുനു -കുനാ പരാധീനതകള്‍ എഴുതിയ വെളുത്ത പേപ്പര്‍ കളുമായി വരുന്നവരുടെ കാത്തിരുപ്പ് , ഇന്നു ആര്ബിട്രറെര് വരുന്ന ദിവസം...
"മാഡം....." വെളുത്ത പേപ്പര്‍ -ഉമായി ..ഒരു മെലിഞ്ഞ കൈ........... കുനിഞ്ഞിരുന്നു എഴുതുന്ന എന്റെ മുന്നില്‍ നീണ്ടു ....
തല ഉയര്‍ത്തി നോക്കി .... ഒരു കൈകൊണ്ടു കഴുത്തില്‍ ചുറ്റിയിരിക്കുന്ന ടവല്‍ പൊത്തി പിടിച്ചിരിക്കുന്നു, കണ്ണുകള്‍ കുഴിയിലാണ്ടു ,പ്രായം നന്നേ തോന്നുന്ന ഒരു രൂപം ....
പറ്റിച്ചേര്‍ന്നു , വെളുത്തു മെലിഞ്ഞു , കുനിഞ്ഞ മറ്റൊരു രൂപവും......
'ഇതു ഇവിടെ അല്ല , അവിടെ ആണ് കൊടുക്കേണ്ടത് ....' എന്ന സ്ഥിരം .....പറയുന്ന പോലെ പറയാനാണ് നാവെടുത്തത് .....എന്തോ, അത് പറയാന്‍ മനസ്സുവന്നില്ല ...
പേപ്പര്‍ വാങ്ങി , വായിച്ചു ... ഒരാവര്‍ത്തി , പതിവു പരാധീനതകള്‍ ........ അടച്ചു തീര്‍ക്കാന്‍ സാവകാശം . ഒപ്പ് ഇട്ടിട്ടില്ലാ ... ,ഡേറ്റ് ഇല്ലാ , ചെറിയ ചില കുറവുകള്‍ നികത്തണം ഇല്ലേല് മാനേജര്‍ വഴക്കു പറയും .....
പേപ്പര്‍ തിരികെ നീട്ടി.... മുഖത്തേയ്ക്ക് നോക്കി .....
ഹ്ഹോ !!!
കഴുത്തില്‍ പൊതിഞ്ഞിരുന്ന ടവല്‍ ,അഴിഞ്ഞു പോയിരിക്കുന്നു !!
ഒന്നേ നോക്കിയുള്ളു!! എന്റെ സകല നിയന്ത്രണവും തെറ്റിക്കുന്ന കാഴ്ച ആയിരുന്നു അത് .. മെലിഞ്ഞു ശോഷിച്ച ആ കഴുത്തിലെ ഇരുട്ട് !! ......
ഒന്നു , രണ്ടു , സെക്കന്റുകള്‍ എന്റെ ശബ്ദം അടഞ്ഞു പോയി . സംയമനം വീണ്ടെടുത്തു ......
"ഇവിടെ ഒപ്പ് ..., ഡേറ്റ് ...., " അത്രയും എനിക്ക് പറയാന്‍ ആയി ...
ഇവരെ .... എത്രയും പെട്ടെന്ന് എന്റെ മുന്നില്‍ നിന്നും വിടണം ... ആ ഒരൊറ്റ ചിന്ത ആയിരുന്നു മനസ്സില്‍ ....
പേപ്പര്‍ വാങ്ങി മാനേജര്‍ -ഉടെ മുറിയില്‍ കൊടുത്തു . ആ മുഖത്തേയ്ക്ക് ഞാന്‍ നോക്കിയില്ല ,. ഭാര്യ യോട് പറഞ്ഞു " ചെന്നോളു അവിടെയ്ക്ക് "
വെളുത്തു ,കുനിഞ്ഞു , പറ്റിനിന്ന അവര്‍ പറഞ്ഞു ....."മോളെ ...... എന്തെങ്കിലും ഒന്നു ചെയ്തു തരണം , ഒരു 6 മാസം നീട്ടികിട്ടിയാല്‍ മതി , സ്ഥലം ആളുകള്‍ വന്നു നോക്കുന്നുണ്ട് ,വിറ്റാല്‍ ഇപ്പൊ നല്ല വിലയുണ്ട് ..........."
"എല്ലാം അവിടെ പറഞ്ഞോളു .... " മാനേജരെ ചൂണ്ടിക്കാണിച്ചു ഞാന്‍ പറഞ്ഞു ...
കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടായിരുന്നു .........
മുന്നില്‍ നില്‍ക്കുന്നവരെ കാണുന്നില്ലാ .....
ഒന്നു മാറി നില്‍ക്കണം ....
ഞാന്‍ ഓടി .... ബാത്രൂമിലെയ്ക്ക് ......
തണുത്ത വെള്ളം മുഖത്ത് ഒഴിച്ചു..... കരച്ചില് അണ പൊട്ടി ഒഴുകി , വെള്ളത്തോടൊപ്പം .....
അച്ഛന്റെ ഓര്‍മ്മ വരുന്നു , തൊണ്ടയിലെ ,കാന്‍സര്‍ മുഴ പൊട്ടാതെ , മക്കളെ ആ ഇരുട്ട് കാണിച്ചു പേടിപ്പിക്കാതെ .... അച്ഛന് പെട്ടെന്ന് മരിച്ചു .... നന്നായി .. നന്നായി ....
**********************

4 comments:
Write in malayalam and list your blog in google blog search.. comments should be in same page. Peoples like to read comment in the same page of the article..
Regards
Someone....
Do not allow Anonymous comment,like me..(lol) its upto u.....
ellam nannayirikkunnu..........
ee kadhaykku
asaamanya muzhakkavum theekshanathayum.
nalla bhasaha.
nannayirikkunnu.
abhinandanangal.
oru asmanya maya katha athinte ulmuzhakkangal ella adaraneeyam
Post a Comment