
"തരാമോ?................." അത്രമാത്രം കേട്ടു.... അതോ വരാമോ എന്നോ...?
സത്യത്തില്‍ ഞാന്‍ അത് വ്യക്തമായി കേട്ടില്ല .....
എന്ത് തന്നെ ആയാലും... അനാവശ്യം ആണ് അയാള്‍ പറഞ്ഞതു...
ഇല്ലാ ......... ഞാന്‍ അത് കേട്ടില്ലാ.....അങ്ങിനെ ഭാവിച്ചാല്‍ പറഞ്ഞ സുഖം അയാള്‍ക്ക് ലഭിക്കില്ല ...എന്ന് കരുതി ആലോചന നിമഗ്ന എന്ന പോലെ ഞാന്‍ നടന്നു......
ഒട്ടും പ്രതീക്ഷിക്കാതെ... പുറകില്‍ വളരെ അകലെയെന്നോണം ......തൊട്ടു ...... വീണ്ടും സ്വകാര്യം... "ആയിരം രൂപ തരാം...."
ഇപ്പൊ വ്യക്തമായി കേട്ടു..... ഒരു സെക്കന്റ് ഞാന്‍ നിന്നു പോയോ?
എന്നെ കടന്നു പോയ അവന് ആള്‍ത്തിരക്കുള്ള ബസ്സ് സ്റ്റോപ്പില്‍ ഒരു കൂസലും ഇല്ലാതെ നില്ക്കുന്നു... സഹിച്ചില്ല എന്റെ കണ്ണുകള്‍ പോലീസ് നെ തിരഞ്ഞു...... കണ്ടില്ല...
അവന്റെ തൊട്ടു മുന്നില്‍ ചെന്നു നിന്നു...... എന്റെ തീഷ്ണമായ നോട്ടങ്ങള്‍ അയാളെ ഭയപ്പെടുത്തി........ ഞാന്‍ വിട്ടില്ല ... മനസ്സില്‍ നിറഞ്ഞ അറപ്പും വെറുപ്പും .....ഉമിനീരായി വന്നു നിറഞ്ഞു... വായ കയിച്ചു... ഞാന്‍ ആളെ കൂട്ടുമെന്ന് പേടിച്ചു ആവാം അയാള്‍ ഓടി ബസ്സില്‍ കയറി...
എന്നെ നോക്കി അയാള്‍ എന്തിനിങ്ങനെ പറഞ്ഞു....!! ..?
കൈ ഇറക്കം ഉള്ളതും കോളര്‍ ഉള്ളതുമായ ചുരിധാര്‍ .... മൂടിപുതച്ച ഷാള്‍ .. വളരെ ലളിതമായി ഒതുക്കി കെട്ടിയ മുടി... ഒരു കുഞ്ഞു പൊട്ടു...ഗൌരവം തോന്നാന്‍ ഒരു കണ്ണട..... എന്നെ കണ്ടാല്‍ അങ്ങിനെ പറയാന്‍ തോന്നുമോ !.?
എനിയ്ക്കു തീരെ നടക്കാന്‍ തോന്നുന്നില്ല....
ച്ചേ .......... കരണം പൊളിക്കുന്ന ഒരു അടി കൊടുക്കാമായിരുന്നു......
ആള്‍ക്കാരോട് ഉറക്കെ വിളിച്ചു പറയാം ആയിരുന്നു...
പല്ലിരുമ്മി പറഞ്ഞു ......... ശബ്ദം പുറത്തേയ്ക്ക് വന്നു പോയോ?? ആരൊക്കയോ ശ്രദ്ധിക്കുന്നു... ഓടുകയായിരുന്നു.... പിന്നെ...... എതിരെ കൂറ്റന്‍ ബാഗുമായി വന്ന ഒരാളെ ചെന്നിടിച്ചു.... ബാഗു ഇടിച്ചു ഞാന്‍ വീഴുമായിരുന്നു....
എനിയ്ക്കു വഴി തെറ്റുമോ??
ഈ വണ്ടികള്‍ക്കിടയിലൂടെ ഞാന്‍ എങ്ങിനെ അപ്പുറം കടക്കും....? എനിയ്ക്കു പറ്റുമെന്ന് തോന്നുന്നില്ലാ...
പാഞ്ഞു പോകുന്ന വണ്ടികള്‍.. മനുഷ്യര്‍..... കണ്ണില്‍ ഇരുട്ടു.... നിറയുന്നു........
ഭാഗ്യം.. !! ഒരു ഓട്ടോറിക്ഷ മുന്നിൽ ..!!
ഓഫീസില്‍ എത്തി ബാഗു വച്ചു... ഓടി ...സ്റ്റാഫ് റൂമിലേയ്ക്ക്.... കണ്ണാടി നോക്കി... എന്തെന്കിലും കുഴപ്പം..!! ~~~~~~~~~~~~~~~~~~~

4 comments:
chilappol, chilappolalla ellaypozhum vallathe dukhikkarundu ingane jeevikkunnathil, entha chechee prathikarikkan patathath, palathum kanumbol palareyum kollan thonnarundu pakshe athu thonnal mathramayi avaseshikkunnu, enikku vayya ivide jeevikkan, njan selfish anu sarikkum athukondanu enikkonninodum prathikarikkan pattathath, enteyokke jeevitham verutheya 4-5 peril othungi koodi valya alanennu swayam viswasichu kazhacha avarilekku mahtram othukki allenkil kantathu palathum kandillennu nadichulla jeevitham, enikku madukkunnu, chechee vepralangal enne vallathe vedhanippikkunnnu
nice powerfull writing.better future
നല്ല കഥ..അവതരണവും ശൈലിയും....ഒരു പാട് നല്ല കഥകള്‍ക്കായി കാത്തിരിക്കുന്നു...ഭയന്ന മുഖവുമായി എന്തു ചെയ്യണമെന്നറിയാത്ത ഒരു പെണ്‍കുട്ടിയുടെ കണ്ണിലെ വെപ്രാളം എന്നെ നൊമ്പ്രപ്പെടുത്തുന്നു...
fears in a society rich in sex rackets..neeraliye pole padarunna sex racketulla nattil ella pennum ingane kannadiyil nokkunnundakum..thanne kandal angane thonnumonnu sasayichu
Post a Comment