Sunday, June 5, 2022
മണ്ടൻ സ്വപ്നം
ആകാശം.... അങ്ങിനെ തന്നെ നിലത്തിറങ്ങി വരുന്നു... ദൈവങ്ങൾ എല്ലാം എന്റെ അടുത്ത്.... എന്നെ പൊതിയുന്ന ഒരു വെളിച്ചം..... ദൈവമേ.... ഞാനും ദൈവം ആവുകയായാണോ.....എന്റെ വേഷവിധാനങ്ങൾ ഒക്കെയും മാറുന്നു.... അയ്യോ...ഹിന്ദു ആയതു കൊണ്ടാണോ.. എന്നെ കല്ലുപതിച്ച മാലയും വളയും മൂക്കുത്തിയും അണിയിക്കുന്നു... പട്ടു കൊണ്ടു ആടയും... ദൈവങ്ങളുടെ അനുചരൻ മാരോട് ഞാൻ പറഞ്ഞു നോക്കി .... എനിയ്കിവയൊന്നും ഇടാൻ ഇഷ്ടമല്ല... എനിയ്ക് saint ആയാൽ മതിയേ.... എന്ന് കരഞ്ഞു പറഞ്ഞു നോക്കി.... അതായിരുന്നേൽ കറുത്ത ഒരു മേലങ്കി മതിയാരുന്നു. ഞാൻ യേശു വിന്റെ അടുത്ത് പോയി അദ്ദേഹത്തിന്റെ കുപ്പായം തൊട്ടു പറഞ്ഞു... ഇങ്ങിനെ എന്തേലും മതി എനിയ്ക് യേശുവിന്റെ അടുത്ത്... കുതിരപുറത്തുള്ള പുണ്യാളനും....അന്തോണീസ് പുണ്യാളനും പിന്നെ ആരൊക്കയോ നിൽപ്പുണ്ട്, പിന്നെ കൃഷ്ണനും, ശിവനും, സരസ്വതി യും, കുറച്ചു ദൂരെ മാറി, അല്ലാഹു, നബി ഒക്കെ നിൽപ്പുണ്ട് മുഖം കാണാൻ പറ്റിയില്ല.... എല്ലാവരും എനിയ്ക്ക് പുഷ്പ വൃഷ്ടി ചെയ്യുന്നുണ്ട്.... പക്ഷെഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല.... കരഞ്ഞു കരഞ്ഞു... ഞാൻ ഉറങ്ങി... നേരം വെളുത്തു..... അമ്മേ.... ഇന്ന് തിങ്കളാഴ്ച അല്ലേ..... മുടിഞ്ഞ block ആയിരിക്കും... M G റോഡിൽ..... ചാടി എണിറ്റു പല്ലുതേയ്ക്കാൻ കണ്ണാടി നോക്കിയപ്പോൾ അല്ലേ തമാശ.... ചുണ്ടിലൊക്കെ ലിപ്സ്റ്റിക്ക്..... ദൈവങ്ങളുടെ അനുചരൻമാരുടെ ഒരു കാര്യം.....
Subscribe to:
Post Comments (Atom)

No comments:
Post a Comment