ഞാന്‍ ഓഫീസ് വിട്ടു വീട്ടില്‍ എത്തുമ്പോള്‍ , പറയാന്‍ കുറെ വിശേഷങ്ങള്‍ ഉണ്ടാവും അവള്‍ക്കു ......
"ഇന്ന് story writing competition ആയിരുന്നു " ........... topic എന്തായിരുന്നു എന്നോ ' കാണാന്‍ മറന്നത് ' ...
"എന്നിട്ടെന്തേ ഇന്നലെ പറയാഞ്ഞു ?"
"അത് അമ്മെ.... ഞാന്‍ മറന്നു പോയി ... ടീച്ചര്‍ പേരു കൊടുത്തവരെ വിളിച്ചപ്പോള്‍ ആണു ഞാന്‍ ഓര്‍ത്തത്
പിന്നെ ഞാന്‍ അമ്മയെ ഓര്‍ത്തു അങ്ങ് എഴുതി "
"എന്നെ ഓര്‍ത്തോ !!! ? എന്നെ ഓര്‍ത്തു നീ എന്തെഴുതാന്‍ ? "
എന്നും രാവിലെ എന്നെ ഉണര്‍ത്താതെ എന്റെ കൈ മാറ്റി തിരക്ക് പിടിച്ചു കിടക്കയില്‍നിന്നും ഇറങ്ങി ഓടുന്ന അമ്മയെ .... പാല് അടുപ്പില്‍ വച്ച് ... തിളച്ചു മറിയുന്നത് കണ്ടു ഞെട്ടി... വെപ്രാളത്തില്‍ കൈപോള്ളിക്കുന്ന അമ്മയെ ........ എടുക്കാന്‍ മറന്ന ലഞ്ച് ബോക്സ് ഉമായി പിറകെ ഓടുന്ന അമ്മയെ ........ അടുത്തത് , തിരച്ചില്‍ .......ഊരിവച്ച മാല, കണ്ണട ,ചീര്‍പ്പ് , കണ്ടില്ലെങ്കില്‍ ... ലോകത്തെ മുഴുവന്‍ ശപിക്കുന്ന കരച്ചിലിന്റെ വക്കില്‍ എത്തുന്ന പരാതികള്‍ .... പിന്നീടുള്ള ഓട്ടം ഓഫീസി ലേയ്ക്ക് .......... മിക്കവാറും എടുക്കാന്‍ മറന്ന ഫോണ്‍ ... താക്കോല്‍ ..... പേഴ്സ് .... എന്നിവയ്ക്കായി ... തിരിച്ചുള്ള ഓട്ടവും... പിന്നെ ആറു മണിവരെ ഉള്ള അമ്മയെ എനിക്കറിയില്ല ല്ലോ ........ തിരിച്ചു വരുമ്പോള്‍... വെളുത്ത പ്ലാസ്റ്റിക് കവറിന്റെ ഭാരം കാണും കയ്യില്‍ ...... ഇടയ്ക്കുള്ള ഫോണ്‍ വിളിയില്‍... എന്ത് വേണം... മുളക് ബജി ,പരിപ്പുവട ,ഉഴുന്നുവട .....ഏതെന്നു ഉറപ്പിച്ചു കാണും ......അടുത്ത ദിവസത്തേയ്ക്കുള്ള കൂട്ടാനും ...മീനും അമ്മ മനസ്സില്‍ തയ്യാറാക്കി കാണും .......
വളരെ രസകരമായി അവളെന്നെ അവതരിപ്പിച്ചിരുന്നത് ഇങ്ങിനെ ഒക്കെ ആയിരുന്നു ..........
" അപ്പൊ നീ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് അല്ലെ ........ ഈ പറഞ്ഞപോലെ ,വാരി വലിച്ച്ണോ എഴുതിയത് ..... "
" ഹേയ്യ് ........നല്ല ഭാഷയില്‍ തന്നെയാ എഴുതിയത് ...... ഇത് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ ഇങ്ങിനെ ആയി പോയി എന്നെ ഉള്ളു .... "
" പിന്നെ..... ഇത്രേ ഉള്ളോ ? കഥ എന്തായി ......."
അങ്ങിനെ ഒരു ദിവസത്തെ ഓട്ടം ...... ഇത് പോലെ ഓടി .... അന്നും അമ്മ വൈകി ..... പോകുന്ന പോക്കില്‍ ..വഴിയോരത്ത് ആള്‍കൂട്ടം....... പോലീസ് ജീപ്പ് .... അമ്മ പോകുന്ന ഓട്ടോ റിക്ഷക്കാരന് ആൾ കൂട്ടത്തിലേയ്ക്കി
ഒരു പാളി നോക്കി ...... 'ആക്സിഡന്റ് ആണെന്ന് തോന്നുന്നു' ........ ആള്കൂട്ടത്തിനിടയില് ചോര തുള്ളികള്‍ കണ്ടു ....... ഒന്ന് കണ്ണടച്ച് പോയി ....... ഓഫീസ് തുറക്കാനുള്ള താക്കോൽ കൂട്ടത്തില്‍ അമര്‍ത്തി പിടിച്ചു ..... സമയം തെറ്റാതെ ഓഫീസിൽ എത്തിയ സന്തോഷത്തോടെ ഓഫീസ് തുറന്നു .... പിറകെ ഓടികിതച്ചു വരുന്ന പ്യൂണ്‍ പറഞ്ഞു .....അയാള്‍ കരയുന്നുണ്ടായിരുന്നു ...... മാഡം....മാഡത്തിന്റെ മോള് ..... അവിടെ .............
കഥ കേട്ട് ഞെട്ടി തരിച്ചു പോയ ഞാന്‍ ....... ആഞ്ഞു ഒരുഅടി കൊടുത്തു അവളുടെ കവിളില്‍ ........... പൊട്ടിക്കരഞ്ഞു ഞാന്‍ നിലത്തിരുന്നു ........
എന്റെ ഈ പ്രതികരണം പ്രതീക്ഷിക്കാതെ അവള് കവിള് തടവി....
" അമ്മെ....... കഥയല്ലേ അമ്മെ ......ഇത് അമ്മയോ ഞാനോ അല്ല ......... മറ്റേതോ അമ്മയും മോളും..... "
" എങ്കില്‍ നീ പിന്നെ എന്തിനാ തുടക്കം മുതല്‍ എന്നെ മനസ്സില്‍ ഓര്‍ത്തത് ? .... "
" അത് അമ്മെ .....ഞാന്‍ ഒരമ്മ അല്ലാ ല്ലോ എനിക്ക് അമ്മയെ മനസ്സില്‍ ഓര്‍ത്താല്‍ അല്ലെ അമ്മ ആവാന്‍ പറ്റു ...ഈ അമ്മേടെ ഒരു കാര്യം.... "
അവള് എന്നെ കെട്ടിപിടിച്ചു കുറെ ഉമ്മ തന്നു .... " വാടി അമ്മെ ....... ഉണ്ടക്കണ്ണി ...... എണിറ്റു എനിക്ക് കാപ്പി താ "
അറംപറ്റല്‍ എന്നൊക്കെ ഉള്ള അന്ധ വിശ്വാസം ........ വല്ലാതെ മനസ്സിനെ അലട്ടി ..........ഉള്ളിലെ അളവറിയാത്ത പിടച്ചില്‍....... ഞാന്‍ ഉരുകി.... എന്റെ ലോകം അതിനെ ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു
..........

1 comment:
നന്നായിരിക്കുന്നു..
Post a Comment